Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Great Man

അവനി വാഴ്‌വ് കിനാവ് കഷ്ടം

തീ​​​​നാ​​​​ള​​​​ത്തി​​​​ൽ തി​​​​ള​​​​ച്ചു​​​​മ​​​​റി​​​​യു​​​​ന്ന ഭൂ​​​​ഗോ​​​​ളം. മ​​​​ധ്യ-​​​​കി​​​​ഴ​​​​ക്ക​​​​ൻ മ​​​​രു​​​​ഭൂ​​​​മി​​​​ക​​​​ളി​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഡെ​​​​ത്ത് വാ​​​​ലി​​​​യി​​​​ലും ഈ ​​​​വ​​​​ർ​​​​ഷം മാ​​​​ർ​​​​ച്ചി​​​​ൽ താ​​​​പ​​​​നി​​​​ല 45-50 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷസ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര​​​​യി​​​​ലെ വി​​​​ദ​​​​ർ​​​​ഭ​​​​യി​​​​ൽ 40-41 ഡി​​​​ഗ്രി​​​​യി​​​​ലേ​​​​ക്കും ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ലെ നെ​​​​ല്ലൂ​​​​രി​​​​ൽ 40 ഡി​​​​ഗ്രി​​​​യി​​​​ലേ​​​​ക്കും അ​​​​രു​​​​ണ വി​​​​കി​​​​ര​​​​ണം ക​​​​ത്തി​​​​ക്ക​​​​യ​​​​റി. ഒ​​​​ഡീ​​​​ഷ​​​​യി​​​​ലും ആ​​​​ന്ധ്ര​​​​യി​​​​ലു​​​​മാ​​​​ണ് ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗ മ​​​​ര​​​​ണം കൂ​​​​ടു​​​​ത​​​​ലു​​​​ള്ള​​​​ത്.

ഏ​​​​പ്രി​​​​ൽ 14ന് ​​​​സൂ​​​​ര്യ​​​​ൻ കേ​​​​ര​​​​ള​​​​ത്തി​​​​നു​​​ നേ​​​​രേ മു​​​​ക​​​​ളി​​​​ലാ​​​​കു​​​​ന്പോ​​​​ൾ താ​​​​പ​​​​തീ​​​​വ്ര​​​​ത ഏ​​​​റും. ഏ​​​​റ്റ​​​​വും കു​​​​റ​​​​ഞ്ഞ ശ​​​​രാ​​​​ശ​​​​രി അ​​​​ന്ത​​​​രീ​​​​ക്ഷ ചൂ​​​​ട് 22-23 ഡി​​​​ഗ്രി അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് കൊ​​​​ല്ലം ജി​​​​ല്ല​​​​യി​​​​ലെ പു​​​​ന​​​​ലൂ​​​​രി​​​​ൽ. ഇ​​​​ന്ത്യ​​​​യി​​​​ലാ​​​​ക​​​​ട്ടെ ഹി​​​​മാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശി​​​​ൽ മൂ​​​​ന്ന് ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ​​​​സും. വി​​​​സ്മ​​​​യം വി​​​​ട​​​​ർ​​​​ത്തു​​​​ന്ന​​​​ത് അ​​​​ന്‍റാ​​​​ർ​​​​ട്ടി​​​​ക്ക​​​​യി​​​​ൽ മൈ​​​​ന​​​​സ് 50-60 ഡി​​​​ഗ്രി ആ​​​​കു​​​​ന്നു എ​​​​ന്ന​​​​ത്.

2025 ഫെ​​​​ബ്രു​​​​വ​​​​രി 15ന് ​​​​കേ​​​​ന്ദ്ര കാ​​​​ലാ​​​​വ​​​​സ്ഥ വ​​​​കു​​​​പ്പി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട​​​​നു​​​​സ​​​​രി​​​​ച്ച് 38 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷസോ​​​​ടെ താ​​​​പ​​​​നി​​​​ല​​​​യി​​​​ൽ പാ​​​​ല​​​​ക്കാ​​​​ട് ഇ​​​​ന്ത്യ​​​​യി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി. 2016ൽ ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലെ മു​​​​ഴു​​​​വ​​​​ൻ ജി​​​​ല്ല​​​​ക​​​​ളും സംസ്ഥാ​​​​ന വ​​​​ര​​​​ൾ​​​​ച്ച മോ​​​​ണി​​​​റ്റ​​​​റിം​​​​ഗ് സെ​​​​ല്ലി​​​​ന്‍റെ (SEDC) ശി​​​​പാ​​​​ർ​​​​ശ​​​​യോ​​​​ടെ വ​​​​ര​​​​ൾ​​​​ച്ച ബാ​​​​ധി​​​​ത പ്രദേ​​​​ശ​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. 2024 ലോ​​​​ക​​​​ത്തിൽ ത​​​​ന്നെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന താ​​​​പ​​​​നി​​​​ല രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ വ​​​​ർ​​​​ഷം. ഭൂ​​​​രി​​​​ഭാ​​​​ഗം ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലും ഇടുക്കി, വ​​​​യ​​​​നാ​​​​ടൊ​​​​ഴി​​​​കെ​​​​യു​​​​ള്ള 12 ജി​​​​ല്ല​​​​ക​​​​ളി​​​​ലും യെ​​​​ലൊ അ​​​​ല​​​​ർ​​​​ട്ട് പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്നു. പാ​​​​ല​​​​ക്കാ​​​​ട് ഇ​​​​ക്കൊ​​​​ല്ലം (1201 മേ​​​​ടം 2) വി​​​​ഷു​​​​ക്ക​​​​ണി ക​​​​ണ്ടു​​​​ണർ​​​​ന്ന​​​​ത് ചു​​​​ട്ടു​​​​പൊ​​​​ള്ളു​​​​ന്ന യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​ത്തി​​​​ലേ​​​​ക്ക് - താ​​​​പ​​​​നി​​​​ല 40 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷസ്. (2026 ഏ​​​​പ്രി​​​​ൽ 15)

ഭൗ​​​​മ​​​​ദി​​​​ന​​​​ത്തി​​​​ന്‍റെ ക​​​​ർ​​​​മപ​​​​ഥ​​​​ത്തി​​​​ലേ​​​​ക്ക്

ഇ​​​​ത്ത​​​​രു​​​​ണ​​​​ത്തി​​​​ലാ​​​​ണ് ഏ​​​​പ്രി​​​​ൽ 22 ലോ​​​​ക ഭൗ​​​​മ​​​​ദി​​​​ന​​​​മാ​​​​യി ആ​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത്. ‘ന​​​​മ്മു​​​​ടെ ശ​​​​ക്തി, ന​​​​മ്മു​​​​ടെ ഗ്രഹം’ എ​​​​ന്ന​​​​താ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ മു​​​​ദ്രാ​​​​വാ​​​​ക്യം. ആ​​​​ച​​​​ര​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​ത് 1970ൽ. ​​​​മു​​​​ൻ​​​​പ് എ​​​​ർ​​​​ത്ത് ഡേ ​​​​നെ​​​​റ്റ്‌​​​വ​​​​ർ​​​​ക്ക് എ​​​​ന്ന പേ​​​​രി​​​​ലാ​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ഴ​​​​ത്തെ എ​​​​ർ​​​​ത്ത് ഡേ ​​​​ഓ​​​​ർ​​​​ഗി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ 193 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 100 കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​തി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കു​​​​ന്നു. തു​​​​ട​​​​ങ്ങി​​​​യ​​​​ത് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ. ഗെ​​​​യ്‌​​​ലോ​​​​ർ​​​​ഡ് നെ​​​​ൽ​​​​സ​​​​ൻ ഇ​​​​തി​​​​ന്‍റെ പി​​​​താ​​​​വ് എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്നു.

പൃ​​​​ഥ്വിയെ പോ​​​​റ​​​​ലേ​​​​ല്ക്കാ​​​​തെ സം​​​​ര​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത് വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ​​​​യും സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും കൂ​​​​ട്ടാ​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം. ഉ​​​​ണ്ടാകേ​​​​ണ്ട​​​​ത് അ​​​​തി​​​​നു​​​​ള്ള ക​​​​ർ​​​​മ​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ. ഭ​​​​ക്ഷ​​​​ണം, ഉ​​​​പ​​​​ഭോ​​​​ഗം, ഊ​​​​ർ​​​​ജം എ​​​​ന്നി​​​​വ​​​​യി​​​​ലെ ശ്ര​​​​ദ്ധ​​​​യാ​​​​ണ് പ്ര​​​​ധാ​​​​നം. മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം, വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ പാ​​​​ഴാ​​​​ക്ക​​​​ൽ, പ്ലാ​​​​സ്റ്റി​​​​ക്കി​​​​ന്‍റെ ഉ​​​​പ​​​​യോ​​​​ഗം തു​​​​ട​​​​ങ്ങി​​​​യ​​​​ത് കു​​​​റ​​​യ്​​​​ക്കു​​​​ക. വൃ​​​​ക്ഷ​​​​വ​​​​ത്ക​​​​ര​​​​ണം, ബോ​​​​ധ​​​​വ​​​ത്ക​​​​ര​​​​ണം മു​​​​ത​​​​ലാ​​​​യ സു​​​​സ്ഥി​​​​ര സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും അ​​​​നി​​​​വാ​​​​ര്യം.

മ​​​​ല​​​​യി​​​​ടി​​​​ച്ചി​​​​ലി​​​​ന്‍റെ മ​​​​റു​​​​പു​​​​റ​​​​ങ്ങ​​​​ൾ

വ​​​​ര​​​​ൾ​​​​ച്ച, പ്ര​​​​ള​​​​യം, മ​​​​ണ്ണൊ​​​​ലി​​​​പ്പ്, മ​​​​ല​​​​യി​​​​ടി​​​​ച്ചി​​​​ൽ, ഭൂ​​​​ക​​​​ന്പം, ആ​​​​ഗോ​​​​ള താ​​​​പ​​​​നം (Global Warming), കാ​​​​ട്ടു​​​​തീ, ത​​​​ത്വ​​​​ദീ​​​​ക്ഷ​​​​യി​​​​ല്ലാ​​​​ത്ത രാ​​​​സ​​​​വ​​​​ള-​​​​രാ​​​​സ കീ​​​​ട​​​​നാ​​​​ശി​​​​നി കൃ​​​​ഷി, ക​​​​രി​​​​യി​​​​ല ക​​​​ത്തി​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും മേ​​​​ദി​​​​നി​​​​യെ ഭേ​​​​ദി​​​​ക്കു​​​​ന്ന ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ. മ​​​​റ്റു​​​​ള്ള​​​​വ പ​​​​രോ​​​​ക്ഷ​​​​മാ​​​​യും ദീ​​​​ർ​​​​ഘ​​​​കാ​​​​ലാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലും സാ​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്നു.

2024ൽ ​​​​മാ​​​​ത്രം കേ​​​​ര​​​​ള​​​​ത്തെ പ്ര​​​​ക​​​​ന്പ​​​​നം കൊ​​​​ള്ളി​​​​ച്ച​​​​ത് നാ​​​​ല് ഭൂ​​​​ച​​​​ല​​​​ന​​​​ങ്ങ​​​​ൾ. 2013നും 2023​​​​നു​​​​മി​​​​ട​​​​യി​​​​ൽ 270 മ​​​​ല​​​​യി​​​​ടി​​​​ച്ചി​​​​ലു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. ഏ​​​​റ്റ​​​​വും മാ​​​​ര​​​​ക​​​​മാ​​​​യ​​​​ത് 2024 ജ​​​​നു​​​​വ​​​​രി മു​​​​പ്പ​​​​തി​​​​നു​​​​ണ്ടാ​​​​യ മു​​​​ണ്ട​​​​ക്കൈ-​​​​ചൂ​​​​ര​​​​ൽ​​​​മ​​​​ല മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ. മ​​​​ര​​​​ണം അ​​​​പ​​​​ഹ​​​​രി​​​​ച്ച​​​​ത് 420 പേ​​​​രെ, അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​വ​​​​ർ 397, കാ​​​​ണാ​​​​താ​​​​യ​​​​വ​​​​ർ 118. പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം ക​​​​ന​​​​ത്ത മ​​​​ഴ. പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പ്ര​​​​സ്തു​​​​ത​​​​ദി​​​​നം 204.5 മി​​​​ല്ലി​​​​മീ​​​​റ്റ​​​​റും (8.05 ഇ​​​​ഞ്ച്) അ​​​​ടു​​​​ത്ത ഒ​​​​രു ദി​​​​വ​​​​സം 372.6 മി​​​​ല്ലി​​​​മീ​​​​റ്റ​​​​റും മ​​​​ഴ​​​​യാ​​​​ണ് പെ​​​​യ്ത​​​​ത്.

2018, 2019 പ്ര​​​​ള​​​​യ​​​​ങ്ങ​​​​ളു​​​​ടെ​​​യും തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന പേ​​​​മാ​​​​രി​​​​യു​​​​ടെ​​​​യും മേ​​​​ഘ​​​​സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ന്‍റെ​​​​യും കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് പ്ര​​​​ധാ​​​​നം. സൂ​​​റ​​​ത്ക​​​ൽ എ​​​ൻ​​​ഐ​​​ടി​​​യി​​​ലെ ​വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ സ്വ​​​​ത​​​​ന്ത്ര പ​​​​ഠ​​​​ന​​​​ത്തിൽ മ​​​​നു​​​​ഷ്യ ഇ​​​​ട​​​​പെ​​​​ട​​​​ലും തീ​​​​വ്ര​​​​മ​​​​ഴ​​​​യു​​​​മാ​​​​ണ് ഉ​​​​ത്ത​​​​ര ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ ഷി​​​​രൂ​​​​ർ മ​​​​ല​​​​യി​​​​ടി​​​​ച്ചി​​​​ലി​​​​നും അ​​​​ർ​​​​ജു​​​​ൻ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ അ​​​​പ​​​​മൃ​​​​ത്യു​​​​വി​​​​നും ഹേ​​​​തു​​​​വെ​​​​ന്ന് പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ണ്ട്. (ടൈം​​​​സ് ഓ​​​​ഫ് ഇ​​​​ന്ത്യ ബം​​​​ഗ​​​​ളൂ​​​​രു 2025 ഫെ​​​​ബ്രു​​​​വ​​​​രി 04)

താ​​​​പ​​​​നി​​​​ല​​​​യി​​​​ലെ താ​​​​ള​​​​ഭം​​​​ഗ​​​​ങ്ങ​​​​ൾ

വേ​​​​ന​​​​ൽമ​​​​ഴ​​​​യു​​​​ടെ അ​​​​ഭാ​​​​വം, ഓ​​​​ടു വീ​​​​ടു​​​​ക​​​​ളു​​​​ടെ സ്ഥാ​​​​ന​​​​ത്തു​​​​വ​​​​ന്ന കോ​​​​ണ്‍ക്രീ​​​​റ്റ് കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ധി​​​​ക്യം, അ​​​​ന്യ​​​​മാ​​​​കു​​​​ന്ന അ​​​​ട​​​​വി​​​​ക​​​​ൾ എ​​​​ന്നി​​​​വ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ കാ​​​​ലാ​​​​വ​​​​സ്ഥ ത​​​​കി​​​​ടംമ​​​​റി​​​​ച്ച​​​​താ​​​​യി കേ​​​​ര​​​​ള സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ പ​​​​ഠ​​​​ന​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി എ​​​​ൻ​​​​വ​​​​യോ​​​​ണ്‍മെ​​​​ന്‍റ​​​​ൽ സ്റ്റ​​​​ഡീ​​​​സ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ ഡോ. ​​​​പി. വി​​​​ജ​​​​യ​​​​കു​​​​മാ​​​​ർ പ​​​​റ​​​​യു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ൽ ചൂ​​​​ടി​​​​ന്‍റെ തീ​​​​വ്ര​​​​ത ഉ​​​​യ​​​​ർ​​​​ന്ന​​​​ത് 0.1 മു​​​​ത​​​​ൽ 0.2 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷസ് വ​​​​രെ.

വാ​​​​യു​​​​വി​​​​ലെ ഈ​​​​ർ​​​​പ്പ​​​​വും ചൂ​​​​ടും ഒ​​​​രു​​​​മി​​​​ച്ച് വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് യ​​​​ഥാ​​​​ർ​​​​ഥ താ​​​​പ​​​​നി​​​​ല​​​​യേ​​​​ക്കാ​​​​ൾ 5-7 ഡി​​​​ഗ്രി അ​​​​ധി​​​​ക ചൂ​​​​ട്. ലോ​​​​ക​​​​ത്തി​​​​ലെ പ​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​തു​​​​പോ​​​​ലെ ന​​​​മ്മു​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്തും ഗ്രീ​​​​ഷ്മ പകലു​​​​ക​​​​ൾ​​​​ക്ക് ദൈ​​​​ർ​​​​ഘ്യ​​​​മേ​​​​റു​​​​ന്നു. ക്ര​​​​മ​​​​ര​​​​ഹി​​​​ത​​​​മാ​​​​കു​​​​ന്ന വ​​​​ർ​​​​ഷ ഋ​​​​തു​​​​വും. സാ​​​​ദൃ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് വി​​​​യ​​​​റ്റ്നാം, താ​​​​യ്‌​​​ലാ​​​​ൻ​​​ഡ്, മ​​​​ലേ​​​​ഷ്യ, ബ്ര​​​​സീ​​​​ൽ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യി.

ഏ​​​​പ്രി​​​​ലി​​​ൽ ബാ​​​​ങ്കോ​​​​ക്ക്, വി​​​​യ​​​​റ്റ്നാ​​​​മി​​​​ലെ ഹോ​​​​ചി​​​​മി​​​​ൻ ന​​​​ഗ​​​​രം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന 44 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷസ് താ​​​​പ​​​​നി​​​​ല പാ​​​​ല​​​​ക്കാ​​​​ട്ടും പു​​​​ന​​​​ലൂ​​​​രും അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന ഉ​​​​ഷ്ണ​​​​ത​​​​രം​​​​ഗ​​​​ത്തി​​​​ന് സ​​​​മാ​​​​നം. ആ​​​​മ​​​​സോ​​​​ണ്‍ ആ​​​​ര​​​​ണ്യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​സ്ത​​​​മ​​​​നം ബ്ര​​​​സീ​​​​ലി​​​​നെ​​​​യെ​​​​ന്ന​​​​പോ​​​​ലെ പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ ശൈ​​​​ഥി​​​​ല്യം കേ​​​​ര​​​​ള​​​​ത്തി​​​​നും വി​​​​പ​​​​ൽസ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ല്കു​​​​ന്നു. ഈ​​​​ർ​​​​പ്പം വേ​​​​ഗ​​​​ത്തി​​​​ൽ ബാ​​​​ഷ്പീ​​​​ക​​​​രി​​​​ച്ച് താ​​​​പം വ​​​​ർ​​​​ധി​​​​ക്കു​​​​ന്ന​​​​ത് വ​​​​ന​​​​വി​​​​സ്തൃ​​​​തി കു​​​​റ​​​​യു​​​​ന്ന​​​​തു​​​​കൊ​​​​ണ്ടാ​​​​ണെ​​​​ന്ന് കേ​​​​ര​​​​ള സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ പ​​​​ഠ​​​​നം.

പ്ര​​​​കൃ​​​​തി​​​​യു​​​​ടെ സു​​​​കൃ​​​​തം

പ​​​​രി​​​​സ്ഥി​​​​തി​​​​യെ ആ​​​​രോ​​​​ഗ്യ​​​​ര​​​​ക്ഷ​​​​ക​​​​മാ​​​​യി സം​​​​ര​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത് ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​നി​​​​വാ​​​​ര്യ ചു​​​​മ​​​​ത​​​​ല​​​​യാ​​​​ണ്. ജൈ​​​​വ വൈ​​​​വി​​​​ധ്യ പ​​​​രി​​​​പാ​​​​ല​​​​ന സ​​​​മി​​​​തി (BMS), പു​​​​തി​​​​യ​​​​താ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ച ‘കാ​​​​ലാ​​​​വ​​​​സ്ഥ വ്യ​​​​തി​​​​യാ​​​​നം, ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണം, ജൈ​​​​വ​​​​വൈ​​​​വി​​​​ധ്യം’ എ​​​​ന്ന വ​​​​ർ​​​​ക്കിം​​​​ഗ് ഗ്രൂ​​​​പ്പ്, ലോ​​​​ക്ക​​​​ൽ ആ​​​​ക്‌​​​ഷ​​​​ൻ പ്ലാ​​​​ൻ ഫോ​​​​ർ ക്ലൈ​​​​മ​​​​റ്റ് ചേ​​​​ഞ്ച് (LAPCC), ഹ​​​​രി​​​​ത പ​​​​ഞ്ചാ​​​​യ​​​​ത്ത്, ലൈ​​​​സ​​​​ൻ​​​​സിം​​​​ഗ്, പെ​​​​ർ​​​​മി​​​​റ്റ് നി​​​​യ​​​​മ​​​​ങ്ങ​​​​ൾ, ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യ​​​​പ്പെ​​​​ട്ട മാ​​​​ലി​​​​ന്യ സം​​​​സ്ക​​​​ര​​​​ണ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ എ​​​​ല്ലാം അ​​​​തി​​​​ന് സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​ണ്.

കൂ​​​​ടാ​​​​തെ, ഗ്രാ​​​​മ​​​​സ​​​​ഭ അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ങ്ങ​​​​ളി​​​​ലും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 51 A ​പ്ര​​​​കാ​​​​രം ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മൗ​​​​ലി​​​​ക ക​​​​ട​​​​മ​​​​ക​​​​ളി​​​​ലും പ​​​​രി​​​​സ്ഥി​​​​തി സം​​​​ര​​​​ക്ഷ​​​​ണം മു​​​​ഖ്യ അ​​​​ജ​​​​ണ്ട​​​​യാ​​​​ണ്. അ​​​​തു​​​​കൊ​​​​ണ്ട് അ​​​​നു​​​​പേ​​​​ക്ഷ​​​​ണീ​​​​യ​​​​മാ​​​​ണ് ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​തോ​​​​ടൊ​​​​പ്പം ത​​​​ന്നെ അ​​​​വ​​​​ബോ​​​​ധ സൃ​​​​ഷ്ടി​​​​യും. ഉ​​​​പ​​​​രി​​​​ത​​​​ല​​​​ത്തി​​​​ലെ ധ​​​​ന്യ​​​​ത​​​​ക​​​​ളേ നാം ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്നു​​​​ള്ളൂ. മ​​​​ണ്ണി​​​​ലെ​​​​യും അ​​​​തി​​​​ന​​​​ടി​​​​യി​​​​ലെ​​​​യും സൂ​​​​ക്ഷ്മ ജീ​​​​വി​​​​ക​​​​ളു​​​​ടെ​​​​ വൈ​​​​വി​​​​ധ്യ​​​​വും വ​​​​ലി​​​​യ മു​​​​ത​​​​ൽ​​​​ക്കൂ​​​​ട്ടാ​​​​ണ്.

അ​​​​താ​​​​ണ് സ്ഥാ​​​​ന​​​​ത്തും അ​​​​സ്ഥാ​​​​ന​​​​ത്തു​​​​മു​​​​ള്ള ലാ​​​​ന്‍ഡ്സ്കേ​​​​പ്പിം​​​​ഗ് തു​​​​ട​​​​ങ്ങി​​​​യ ദു​​​​ർ​​​​വൃ​​​​ത്തി​​​​ക​​​​ളി​​​​ലൂ​​​​ടെ എ​​​​ന്ന​​​​ന്നേ​​​​ക്കു​​​​മാ​​​​യി ന​​​​ഷ്ട​​​​മാ​​​​കു​​​​ന്ന​​​​ത്. ചൂ​​​​ടേ​​​​റി​​​​യാ​​​​ൽ എ​​​​ട്ടോ​​​​ളം സൂ​​​​ക്ഷ്മ​​​​ജീ​​​​വി​​​​ക​​​​ൾ ഭൂ​​​​മു​​​​ഖ​​​​ത്തു​​​​നി​​​​ന്ന് അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യി​​​​ലെ 11-ാം പ​​​​ട്ടി​​​​ക​​​​യി​​​​ൽ ര​​​​ണ്ടാ​​​​മ​​​​ത്തേ​​​​ത് ഭൂ​​​​വി​​​​ക​​​​സ​​​​നം, ഭൂ​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണം ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ൽ, ഭൂ​​​​മി​​​​യു​​​​ടെ ഏ​​​​കീ​​​​ക​​​​ര​​​​ണ​​​​വും സം​​​​ര​​​​ക്ഷ​​​​ണ​​​​വും 29-ാമ​​​​ത്തേ​​​​ത് സാ​​​​മൂ​​​​ഹി​​​​ക​​​​സ്വ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ പ​​​​രി​​​​ര​​​​ക്ഷ​​​​യു​​​​മാ​​​​ണ്.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ 2025ൽ ​​​​ഏ​​​​ക​​​​ദേ​​​​ശം 1,200 മു​​​​ത​​​​ൽ 1,500 വ​​​​രെ​​​​യും ഈ​​​​യാ​​​​ണ്ട് മാ​​​​ർ​​​​ച്ച് വ​​​​രെ 600 ഓ​​​​ള​​​​വു​​​​മാ​​​​ണ് കാ​​​​ട്ടു​​​​തീ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​ത്യു​​​​ഷ്ണം പ​​​​ടി​​​​കേ​​​​റു​​​​ന്പോ​​​​ഴും വീ​​​​ട്ടി​​​​ലും നാ​​​​ട്ടി​​​​ലും കാ​​​​ട്ടി​​​​ലും ആ​​​​ളു​​​​ക​​​​ൾ ക​​​​ത്തി​​​​ച്ചു​​​​കൊ​​​​ണ്ടേ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ല​​​​ളി​​​​ത​​​​മാ​​​​ണ് പ​​​​രി​​​​ഹാ​​​​രം. ഇ​​​​ത് ല​​​​ഘൂ​​​​ക​​​​രി​​​​ക്കാ​​​​ൻ, ഭൗ​​​​മ​​​​താ​​​​പം നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വേ​​​​ണം. അ​​​​തി​​​​നു​​​​ള്ള രാ​​​​ജ്യാ​​​​ന്ത​​​​ര ഉ​​​​ട​​​​ന്പ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണാ​​​​ൾ​​​​ഡ് ട്രം​​​​പ് പി​​​ന്മാ​​​റി​​​​യ​​​​ത് ആ​​​​ശ​​​​ങ്ക​​​​യു​​​​ണ​​​​ർ​​​​ത്തു​​​​ന്നു. വീ​​​​ടു​​​​ക​​​​ൾ മു​​​​ത​​​​ൽ ലോ​​​​ക രാ​​​​ഷ്‌​​​ട്ര​​​​ങ്ങ​​​​ൾ വ​​​​രെ​​​​യും വ്യ​​​​വ​​​​സാ​​​​യം, കൃ​​​​ഷി, പ​​​​ശ്ചാ​​​​ത്ത​​​​ല വി​​​​ക​​​​സ​​​​നം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ​​​​ല്ലാം പ​​​​ച്ച​​​​പ്പി​​​​ന്‍റെ തൂ​​​​വ​​​​ൽ​​​​സ്പ​​​​ർ​​​​ശ​​​​മു​​​​ണ്ടാ​​​​ക​​​​ട്ടേ.

Latest News

Corehub Up